ഇൻഡോനേഷ്യയില്‍ മാര്‍പാപ്പയുടെ കുര്‍ബാനയില്‍ ലക്ഷം പേര്‍
ജക്കാർത്ത ഇന്‍ഡോനേഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിന് മുന്നോടിയായി ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്ത ജക്കാര്‍ത്തയിലെ കുര്‍ബാനയില്‍ പങ്കെടുത്തത് ഒരു ലക്ഷം വിശ്വാസികള്‍. സമാധാനത്തിന്റെ സംസ്കാരം പടുത്തുയർത്താനുള്ള സ്വപ്‌നത്തെ തളരാതെ പിന്തുടരാൻ മാർപ്പാപ്പ ആഹ്വാനം ചെയ്തു. അതേസമയം, ജക്കാര്‍ത്ത സന്ദർശനത്തിനിടെ മാർപാപ്പയെ ആക്രമിക്കാൻ പദ്ധതിയിട്ട ഏഴുപേരെ അറസ്റ്റ് ചെയ്തു. ഇവരിൽ ഒരാളുടെ വസതിയിൽനിന്ന് ഐഎസ് ലഘുലേഖ കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. ഇന്‍ഡോനേഷ്യയിലെ ഏറ്റവും വലിയ മസ്ജിദായ ഇസ്തിഖ്‌ലാൽ മാര്‍പാപ്പ സന്ദര്‍ശിച്ചതാണ് ഇവരെ പ്രകോപിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. വെള്ളി വൈകീട്ടോടെ മാര്‍പാപ്പ പാപ്പുവ ന്യൂഗിനിയിൽ എത്തിച്ചേർന്നു. ഗോത്രസംഘർഷവും പ്രകൃതിദുരന്തങ്ങളും രൂക്ഷമായ രാജ്യത്ത് സാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുവാനാണ് മാർപാപ്പ സന്ദർശനം നടത്തുന്നതെന്ന് വത്തിക്കാൻ അറിയിച്ചു. Read on deshabhimani.com