ഇസ്രയേലിനെതിരെ ഇസ്‌ലാമിക രാജ്യങ്ങൾ ഒന്നിക്കണമെന്ന് ഇറാൻ
തെഹ്‌റാൻ പലസ്‌തീനിലെ ഇസ്രയേലിന്റെ വംശഹത്യക്കെതിരെ ഇസ്‌ലാമിക രാജ്യങ്ങൾ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌ക്യൻ. ഇസ്‌ലാമിക രാജ്യങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ ക്രൂരമായ ആക്രമണങ്ങൾ ഇസ്രയേലിന് തുടരാനാകില്ല. പലസ്‌തീന് പിന്തുണ നൽകുന്ന കാര്യത്തിൽ സൗദിയും ഈജിപ്‌തും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇറാന്‍ ബന്ധം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com