ബാർണിയേയെ രക്ഷിക്കാന്‍ തീവ്രവലതുപക്ഷം



പാരിസ്‌ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തീവ്രവലതുപക്ഷത്തിന്റെ പിന്തുണയോടെ നേരിടാൻ ഫ്രാൻസ് പ്രധാനമന്ത്രി മൈക്കൽ ബാർണിയേ. 125 അംഗങ്ങളുള്ള തീവ്രവലതുപക്ഷമായ നാഷണൽ പാർടി വോട്ടെടുപ്പിൽ നിന്ന്‌ വിട്ടുനിന്ന് പ്രധാനമന്ത്രിയെ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ വൻവിജയം കൈവരിച്ച ന്യൂ പോപ്പുലർ ഫ്രണ്ട്‌ ഇടതുപക്ഷസഖ്യം അധികാരത്തിലെത്തുന്നത്‌ തടയാൻ പ്രസിഡന്റ്‌ ഇമ്മാനുവൽ മക്രോണ്‍, വിവേചന അധികാരം ഉപയോ​ഗിച്ച് വലതുപക്ഷ റിപ്പബ്ലിക്ക്‌ പാർടി നേതാവായ ബാർണിയേയെ പ്രധാനമന്ത്രിയായി നിയോ​ഗിക്കുകയായിരുന്നു.     ഫ്രാൻസിലെ അധോസഭയായ 577 അംഗങ്ങളുള്ള നാഷണൽ അസംബ്ലിയിൽ 192 അംഗങ്ങളുള്ള ന്യൂ പോപ്പുലർ ഫ്രണ്ട്‌ കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിക്കണമെങ്കിൽ 289 വോട്ട്‌ നേടണം. Read on deshabhimani.com

Related News