യൗവനം നമ്മൾ സ്വയം 
തീരുമാനിക്കുന്നത്‌ : 
മിഷേൽ യോ



ലൊസ്‌ ആഞ്ചലസ്‌ മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം ലഭിക്കുന്ന ആദ്യ ഏഷ്യക്കാരി. 20 വർഷത്തിനിടെ ഈ അംഗീകാരം നേടുന്ന വെളുത്തവംശജയല്ലാത്ത ആദ്യ നടി. ‘എവരിതിങ്‌ എവരിവേർ ഓൾ അറ്റ്‌ വൺസ്‌’ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടിയ മിഷേൽ യോയ്ക്ക്‌ വിശേഷണങ്ങൾ ഏറെ. എന്നാൽ, പുരസ്കാരക്കൊടുമുടിയിൽ നിൽക്കുമ്പോഴും അവർക്ക്‌ സംസാരിക്കാനുള്ളത്‌ സ്ത്രീകളോടാണ്‌–- ‘നിങ്ങളുടെ യൗവനം കഴിഞ്ഞുപോയെന്ന്‌ പറയാൻ ആരെയും അനുവദിക്കാതിരിക്കുക’. അറുപതുകാരിയായ ഇവരുടെ വാക്കുകൾ ഹർഷാരവത്തോടെ നിറഞ്ഞ സദസ്സ്‌ സ്വീകരിച്ചു. മലേഷ്യയിൽ ജനിച്ച മിഷേൽ സിനിമയിലെ അഭിനയത്തികവിനൊപ്പം കുങ്‌ ഫു പ്രാവീണ്യംകൊണ്ടുകൂടിയാണ്‌ പുരസ്കാരത്തിലേക്ക്‌ നടന്നുകയറിയത്‌.   Read on deshabhimani.com

Related News