കുരങ്ങ് പനി; ആഫ്രിക്കയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ജനീവ > ആഫ്രിക്കയിൽ കുരങ്ങ് പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. കുരങ്ങു പനിയുടെ പുതിയ വകഭേദം കണ്ടെത്തിയതോടെ കടുത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ക്ലാഡ് ഐബി എന്ന വകഭേദമാണ് പുതുതായി തിരിച്ചറിഞ്ഞത്. ഇതുവരെ 13 ആഫ്രിക്കൻ രാജ്യങ്ങളിൽ കുരങ്ങ് പനിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളതായാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. രണ്ട് വർഷത്തിനിടയിൽ രണ്ടാം തവണയാണ് കുരങ്ങ് പനിക്കെതിരെ ജാഗ്രത പുറപ്പെടുവിക്കുന്നത്. കോംഗോയിലുണ്ടായ അണുബാധയാണ് സമീപ രാജ്യങ്ങളിലേക്കും വ്യാപിച്ചത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഈ വർഷം 17,000-ലധികം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 517 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് വിവരം. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം കേസുകളിൽ 160 ശതമാനം വർധനവുണ്ടായതായി ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. Read on deshabhimani.com