മുത്തൂറ്റ് എക്സ്‌ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ
അബുദാബി ബാങ്കിങ് നിയമങ്ങളും ധനകാര്യ നിയന്ത്രണങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മുത്തൂറ്റ് എക്സ്‌ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ. നിയമം നിഷ്കർഷിക്കുന്ന അളവിൽ ഓഹരി മൂലധനം നിലനിർത്താനായില്ലെന്ന് പരിശോധനയിൽ തെളിഞ്ഞ സാഹചര്യത്തിലാണ് നടപടിയെന്ന് യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. Read on deshabhimani.com