പരാജയം: ബൈഡനെ പഴിച്ച് നാൻസി പെലോസി
ന്യൂയോർക്ക്> അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർടിക്ക് തിരിച്ചടിയുണ്ടാകാനുള്ള പ്രധാന കാരണം പ്രസിഡന്റ് ജോ ബൈഡനാണെന്ന് യുഎസ് പ്രതിനിധി സഭ മുൻ സ്‌പീക്കറും ഡെമോക്രാറ്റിക് നേതാവുമായ നാൻസി പെലോസി. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽ നിന്ന് ബൈഡൻ ആദ്യമേ പിൻമാറിയിരുന്നെങ്കിൽ മികച്ച മുന്നേറ്റം നടത്താനാകുമായിരുന്നെന്ന് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ നാൻസി പറഞ്ഞു. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള പ്രസിഡൻഷ്യൽ സംവാദത്തിലെ മോശം പ്രകടനത്തെ തുടർന്ന് ബൈഡൻ പിൻമാറണമെന്ന് ഡെമോക്രാറ്റുകൾക്കിടയിൽ ആവശ്യം ശക്തമായിരുന്നു. നാൻസിയും ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്ന് ജൂലൈ അവസാനമാണ് ബൈഡന് പകരം കമല ഹാരിസ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയായി രംഗത്തെത്തിയത്. Read on deshabhimani.com