അപൂർവഗ്രഹത്തെ കണ്ടെത്തി നാസ



വാഷിങ്‌ടൺ > നെപ്‌ട്യൂണിന്റെ വലിപ്പമുള്ള അപൂർവഗ്രഹത്തെ കണ്ടെത്തി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. വളരെയടുത്തുകൂടി 21 മണിക്കൂർകൊണ്ട്‌ സൂര്യനെ ചുറ്റുന്ന ഗ്രഹമാണിത്. അതായത് ഭൂമിയിലെ ഒരുവര്‍ഷം ഈ ​ഗ്രഹത്തില്‍ വെറും 21 മണിക്കൂര്‍ മാത്രം. നാസയുടെ ട്രാൻസിറ്റിങ്‌ എക്സോപ്ലാനറ്റ്‌ സർവേ സാറ്റലൈറ്റാണ്‌ ​ഗ്രഹത്തെ കണ്ടത്തിയത്‌. ഓസ്‌ട്രേലിയ, ചിലെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്ന്‌ ടെലസ്കോപ്‌ വഴിയുള്ള നിരീക്ഷണത്തിലൂടെ സ്ഥിരീകരിച്ചു. ചുട്ടുപഴുത്ത നിലയിലാണ്‌ ഗ്രഹമെന്നും നാസ ശാസ്ത്രജ്ഞർ പറഞ്ഞു. Read on deshabhimani.com

Related News