നവാസ് ഷെറിഫ് വീണ്ടും ലണ്ടനിൽ
ലാഹോർ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെറിഫ് വീണ്ടും ലണ്ടനിൽ. ചികിത്സയ്ക്കായാണ് വെള്ളിയാഴ്ച പോയതെന്നാണ് വിവരം. ഏതാനും ദിവസത്തിനുള്ളിൽ മകളും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം ഷെറിഫും ലണ്ടനിലേക്ക് തിരിക്കും. എത്ര ദിവത്തെ സന്ദർശനമാണെന്നതിൽ വ്യക്തതയില്ല. അഴിമതിക്കേസുകളിൽ ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങി ചികിത്സയ്ക്കെന്ന പേരിൽ ലണ്ടനിലേക്ക് പോയ നവാസ് നാലുവർഷത്തിനുശേഷം 2023 ഒക്ടോബറിലാണ് തിരിച്ചെത്തിയത്. Read on deshabhimani.com