ഒലി 21ന് വിശ്വാസം തേടും
കാഠ്‌മണ്ഡു> നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി കെ പി ശർമ ഒലി ഞായറാഴ്‌ച പാർലമെന്റിൽ വിശ്വാസവോട്ടെടുപ്പ് നേരിടും. അധികാരമേറ്റതിനു ശേഷം 30 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി വിശ്വാസ വോട്ടെടുപ്പ് നേരിടണം എന്ന നിയമമനുസരിച്ചാണ് നടപടി. നേപ്പാളിലെ 275 അംഗ പ്രതിനിധിസഭയിൽ 138 വോട്ടുവേണം വിശ്വാസവോട്ട് ജയിക്കാൻ. നേപ്പാളിലെ ഏറ്റവും വലിയ ഇടതുപക്ഷ പാർടിയായ സിപിഎൻയുഎംഎൽ നേതാവായ ഒലി, നേപ്പാളി കോൺഗ്രസിന്റെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്. നേപ്പാളി കോൺഗ്രസിന് 89 സീറ്റും സിപിഎൻയുഎംഎല്ലിന് 78 സീറ്റുമാണുള്ളത്. പ്രചണ്ഡയുടെ കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ മാവോയിസ്റ്റ് സെന്ററിന് 32 സീറ്റ് Read on deshabhimani.com