നെതന്യാഹു സർക്കാരിന്റെ വിവാദ നിയമ പരിഷ്കരണം: വാദംകേൾക്കൽ മാറ്റി
ജറുസലേം ബെന്യാമിൻ നെതന്യാഹു സർക്കാർ കൊണ്ടുവന്ന വിവാദ നിയമസംവിധാന പരിഷ്കരണ ബില്ലിലെ വാദംകേൾക്കൽ ഇസ്രയേൽ സുപ്രീംകോടതി മാറ്റിവച്ചു. ഞായറാഴ്‌ച നടക്കേണ്ടിയിരുന്ന വാദംകേൾക്കൽ നവംബർ അഞ്ചിലേക്കാണ് മാറ്റിയത്. ഹാജരാകേണ്ട ഉദ്യോഗസ്ഥരിൽ പലരെയും യുദ്ധസാഹചര്യത്തിൽ റിസർവ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനാലാണ് മാറ്റം. സുപ്രീംകോടതിയുടെ അധികാരം ഹനിക്കുന്നതും പാർലമെന്റിന് കൂടുതൽ അധികാരം നൽകുന്നതുമായ ബിൽ ഇസ്രയേലിനെ മാസങ്ങളായി പ്രതിഷേധക്കളമാക്കിയിരുന്നു. ബിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ട സമയത്താണ് യുദ്ധമുണ്ടായത്. Read on deshabhimani.com