യുഎൻ പൊതുസഭ ; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ പ്രതിനിധികൾ ഇറങ്ങിപ്പോയി



ഐക്യരാഷ്ട്രകേന്ദ്രം യുഎൻ പൊതുസഭയുടെ 79–-ാം സമ്മേളനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ ഇറങ്ങിപ്പോയി. പലസ്തീൻ ജനതയുടെ ജീവന്‌ വിലകൽപ്പിക്കാതെ ഇസ്രയേൽ ഗാസയിൽ നടത്തുന്ന വംശഹത്യക്ക്‌ എതിരെയായിരുന്നു പ്രതിഷേധം. ഇറാന്റെയും സൗദിയുടെയും പലസ്തീന്റെയും പ്രതിനിധികൾ അടക്കമുള്ളവരാണ്‌ വെള്ളിയാഴ്‌ച ഇറങ്ങിപ്പോയത്‌.  അമേരിക്കയുടെ അംബാസഡർ ലിൻഡ തോമസ്‌ ഗ്രീൻഫീൽഡും ഡെപ്യൂട്ടി അംബാസഡർ ഡൊറോത്തി ഷേയും പ്രത്യേക രാഷ്ട്രീയകാര്യപ്രതിനിധി റോബർട്ട്‌ വുഡ്‌സും പങ്കെടുത്തില്ല. പ്രസംഗത്തിനിടെ "അനുഗ്രഹം' എന്ന തലക്കെട്ടിൽ ഇന്ത്യ ഉൾപ്പെട്ട ഭൂപടവും "ശാപം' എന്ന തലക്കെട്ടിൽ ഇറാൻ ഉൾപ്പെട്ട ഭൂപടവും നെതന്യാഹു ഉയർത്തിക്കാട്ടി. പലസ്തീൻ പ്രദേശം നീക്കപ്പെട്ട ഭൂപടങ്ങളായിരുന്നു രണ്ടും. ഇന്ത്യയെക്കൂടാതെ ഈജിപ്ത്‌, സുഡാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ സഖ്യകക്ഷികളാക്കിമാറ്റാനും ഇറാൻ, സിറിയ, ഇറാഖ്‌, യെമൻ എന്നീ രാജ്യങ്ങളെ ശത്രുപക്ഷത്ത്‌ നിർത്താനുമുള്ള താത്‌പര്യം നെതന്യാഹു വെളിവാക്കി. Read on deshabhimani.com

Related News