പലസ്തീൻ അനുകൂല 
സിനിമകൾ ഒഴിവാക്കി നെറ്റ്‌ഫ്ലിക്സ്‌



ന്യൂഡൽഹി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിൽ നിന്നും പലസ്തീൻ അനുകൂല സിനിമകൾ നീക്കി. പലസ്തീൻ സ്‌റ്റോറീസ്‌ എന്ന വിഭാഗത്തിൽ വരുന്ന 19 ചിത്രങ്ങളാണ്‌ ഒഴിവാക്കിയത്‌. ഇസ്രയേൽ കടന്നുകയറ്റം മൂലം ദുരിതമനുഭവക്കുന്ന പലസ്‌തീൻ ജനങ്ങളുടെ ജീവിതം പ്രമേയമാക്കിയ ചിത്രങ്ങളാണ്‌ ഒഴിവാക്കിയതിൽ ഭൂരിപക്ഷവും. പലസ്‌തീൻ അനുകൂല സിനിമകൾ പ്രദശിപ്പിക്കുന്നതിനെതിരെ ഇസ്രയേൽ സംഘടനകൾ വ്യാപകമായി സമ്മർദം ചെലുത്തിയിരുന്നു. തുടർന്നാണ്‌ നെറ്റ്ഫ്ലിക്‌സിന്റെ നടപടിയെന്ന വിമർശം ശക്തമായി. വിവാദ നടപടിയിൽ പ്രതിഷേധിച്ച്‌ നിരവധിപ്പേർ നെറ്റ്ഫ്ലിക്‌സിന്റെ സബ്‌സ്‌ക്രിപ്‌ഷൻ ഉപേക്ഷിച്ചു. എന്നാൽ, പലസ്‌തീൻ സ്‌റ്റോറി വിഭാഗത്തിൽപ്പെടുന്ന 32 സിനിമകളുടെ മൂന്നുവർഷത്തെ കരാർ അവസാനിച്ചതോടെയാണ്‌ നീക്കിയതെന്നാണ്‌ നെറ്റ്‌ഫ്ലിക്‌സിന്റെ അവകാശവാദം. Read on deshabhimani.com

Related News