ഗോളാന്തര ആശയവിനിമയത്തിന്‌ ലേസർ സാങ്കേതികവിദ്യ ; റെക്കോഡിട്ട്‌ നാസ

ഭൂമിയിൽനിന്ന്‌ സൈക്കി പേടകത്തിലേക്ക്‌ ലേസർ സിഗ്‌നൽ വഴിയുള്ള 
ആശയവിനിമയത്തിന്റെ രൂപരേഖ


ഫ്‌ളോറിഡ ഗോളാന്തര ആശയവിനിമയത്തിൽ പുതുവഴി വെട്ടി നാസ. ഭൂമിയിൽ നിന്ന്‌ 460 ദശലക്ഷം കിലോമീറ്റർ അകലെയുള്ള പേടകത്തിലേക്ക്‌ ലേസർ സിഗ്‌നൽ വഴി ആശയവിനിമയം വിജയകരമായി പരീക്ഷിച്ചു. ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയിലുള്ള സൈക്ക്‌ ഛിന്ന ഗ്രഹത്തിനെ ലക്ഷ്യമാക്കി നീങ്ങുന്ന സൈക്കി പേടകത്തിലേക്കാണ്‌ ആശയ വിനിമയം നടത്തിയത്‌. റേഡിയോ തരംഗങ്ങൾക്ക്‌ പകരം ആധുനിക ലേസർ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയുള്ള സംവിധാനമാണിത്‌. നാസയുടെ ഡീപ് സ്പേസ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻസ് ടെക്നോളജിയുടെ ഈ പരീക്ഷണം റെക്കോഡായി. റേഡിയോ ഫ്രിക്വൻസിയേക്കാൾ നൂറുമടങ്ങ്‌ വേഗത്തിലും വ്യക്തതയിലും കൂടുതൽ  ഡാറ്റകളും ചിത്രങ്ങളും വീഡിയോകളും ഇനി പേടകത്തിലേക്കും തിരിച്ചും അയക്കാനാവും. 2023 ഒക്‌ടോബർ 13 നാണ്‌ സൈക്കി പേടകം നാസ വിക്ഷേപിച്ചത്‌. 2029 ജൂലൈയിൽ പേടകം സൈക്ക്‌ ഗ്രഹത്തിന്റെ ആകർഷണവലയത്തിലെത്തും. ലോഹസമ്പന്നമായ ഈ ഗ്രഹത്തെ പഠിക്കുകയാണ്‌ ലക്ഷ്യം. നാസയുടെ ജറ്റ്‌ പ്രൊപ്പൽഷൻ ലാബറട്ടറി, അരിസോണാ സ്‌റേററ്റ്‌ യൂണിവേഴ്‌സിറ്റി എന്നിവയ്‌ക്കാണ്‌ ദൗത്യ ചുമതല.   Read on deshabhimani.com

Related News