ഏശാതെ ചൈന



ബീജിങ്‌ ലോകമെമ്പാടുമുള്ള കംപ്യൂട്ടർ സ്ക്രീനുകൾ നീലനിറത്തിൽ മരവിച്ചു നിന്ന വിവരം ചൈനക്കാർ മാത്രം ഇന്റർനെറ്റിൽ വായിച്ചാണറിഞ്ഞത്‌. ലോകം മുഴുവൻ ആശ്രയിക്കുന്ന വിൻഡോസ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്‌ ചൈനയിൽ മാത്രം പിടിമുറുക്കാനായിട്ടില്ലെന്നതാണ്‌ കാരണം. മൈക്രോസോഫ്‌റ്റിനു പകരം തദ്ദേശീയ കമ്പനികൾ വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വെയറുകളാണ്‌ ചൈനയിലെ കംപ്യൂട്ടറുകൾ ഉപയോഗിക്കുന്നത്‌.     ക്ലൗഡ്‌ സേവനങ്ങൾ നൽകുന്നതും അലിബാബ, ടെൻസെന്റ്‌ തുടങ്ങിയ പ്രാദേശിക കമ്പനികളാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആഗോള ടെക്‌ ഭീമൻമാരെ പിന്നിലാക്കി പ്രാദേശിക കമ്പനികൾ മുന്നേറുന്ന പ്രവണതയാണ്‌ ചൈനീസ്‌ ടെക്‌ വിപണിയിൽ കണ്ടുവരുന്നത്‌. എല്ലാ അർത്ഥത്തിലും സ്വയംപര്യാപ്തരാകുക എന്ന ചൈനയുടെ രാഷ്ട്രീയലക്ഷ്യമാണ് രാജ്യത്തെ കംപ്യൂട്ടര്‍മേഖലയെ ആ​ഗോളകുത്തക സോഫ്‌റ്റ്‌വെയര്‍ ഭീമന്മാരുടെ ആധിപത്യത്തില്‍ നിന്ന് സംരക്ഷിച്ചത്. Read on deshabhimani.com

Related News