ഇറാൻ ആക്രമണത്തെ അപലപിച്ചില്ല: യു എൻ സെക്രട്ടറി ജനറലിന് ഇസ്രയേലിൽ പ്രവേശന വിലക്ക്



ടെൽ അവീവ്‌ > യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെ രാജ്യത്ത്  പ്രവേശിക്കുന്നത് വിലക്കി ഇസ്രയേൽ. ആക്രമണത്തിൽ ശക്തമായി അപലപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്റോണിയോ ഗുട്ടെറസിനെ ഇസ്രയേലിൽ നിന്നും വിലക്കിയത്. ഇസ്രയേൽ  വിദേശകാര്യ മന്ത്രി കാറ്റ്സ് ആണ് വാർത്ത കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയത്.   മറ്റ് ലോകരാഷ്ട്രങ്ങൾ ശക്തമായ ഭാഷയിൽ ആക്രമണത്തെ അപലപിച്ചു, യുഎൻ സെക്രട്ടറി ജനറൽ അതിൽ പരാജയപ്പെട്ടു. അത്തരത്തിൽ ഒരാൾക്ക് രാജ്യത്ത് പ്രവേശിക്കാൻ യോ​ഗ്യതയില്ല. ആക്രമണം നടന്ന പ്രദേശങ്ങളിൽ അടിയന്തര വെടി നിർത്തൽ ആവശ്യമാണ്, എന്നാൽ ആക്രമണത്തെക്കുറിച്ച് ഒരു വാക്കുപോലും പരാമർശിച്ചില്ലെന്നും കാറ്റ്സ് കുറ്റപ്പെടുത്തി. ചൊവ്വ രാത്രിയോടെ ഇസ്രയേലിലേക്ക്‌ ഇറാന്‍ മിസൈൽ ആക്രമണം നടത്തിയിരുന്നു. ടെൽ അവീവിലേക്കും ജറുസലേമിലേക്കുമായിരുന്നു മിസൈൽവർഷം. ഇരുനൂറോളം ബാലിസ്‌റ്റിക്‌ മിസൈലുകളാണ്‌ ഇറാൻ തൊടുത്തതെന്നും അവയെ പ്രതിരോധിച്ചെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇറാന്‍ മിസൈലുകള്‍ പതിക്കുന്നതിന് മുന്നോടിയായി ഇസ്രയേലില്‍ രാത്രി 10.8ന് രാജ്യമെമ്പാടും വ്യോമാക്രമണ മുന്നറിയിപ്പ്‌ നല്‍കുന്ന സൈറണുകൾ മുഴങ്ങിയിരുന്നു. Read on deshabhimani.com

Related News