വെനസ്വേലയിൽനിന്ന്‌ വീണ്ടും യുഎസ്‌ നിർമിത 
ആയുധങ്ങൾ പിടിച്ചെടുത്തു



കാരക്കാസ്‌ അമേരിക്കൻ നിർമിത ആയുധശേഖരം വീണ്ടും വെനസ്വേലയില്‍ നിന്നും പിടികൂടി. സംഭവത്തിൽ സ്‌പാനിഷ്‌ പൗരനെയും അമേരിക്കൻ നാവികനെയും കസ്‌റ്റഡിയിലെടുത്തതായി വെനസ്വേല പൊതുജന സുരക്ഷാമന്ത്രി ഡയസ്‌ഡാഡോ കാബെൽ അറിയിച്ചു. സിഐഎ ബന്ധം സംശയിക്കുന്ന ആറ്‌ പേരെ 14ന്‌ അമേരിക്കൻ നിർമിത ആയുധങ്ങളുമായി പിടികൂടി. പിന്നാലെയാണ്‌ തിങ്കളാഴ്‌ച കൂടുതൽ ആയുധം പിടിച്ചെടുത്തത്‌. യുഎസ്‌ സൈനികര്‍ ഉപയോഗിക്കുന്ന എം4 എ1 അടക്കമുള്ള തോക്കുകളാണ്‌ പിടിച്ചെടുത്തത്‌.   Read on deshabhimani.com

Related News