തിരിച്ചടിക്കുമെന്ന്‌ ഖമനേയി‍



തെഹ്റാന്‍ തങ്ങൾക്കെതിരൊയ സൈനിക നടപടിക്ക്‌ ശക്തമായ തിരിച്ചടി ഇസ്രയേലും സഖ്യകക്ഷികളും നേരിടേണ്ടിവരുമെന്ന്‌ ഇറാന്റെ പരമോന്നത നേതാവ്‌ ആയത്തൊള്ള അലി ഖമനേയി പറഞ്ഞു. ഇറാനിൽ സർവകലാശാല വിദ്യാർഥികളുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അതേസമയം, യുഎസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ മുമ്പായി വെടിനിർത്തൽ ലക്ഷ്യമിട്ടുള്ള ചർച്ചകൾ പുരോഗമിക്കവെ വടക്കൻ ഗാസയിലും മധ്യ ഗാസയിലും വ്യോമാക്രമണം ഇസ്രയേൽ ശക്തമാക്കി . 24 മണിക്കൂറിനിടെ 55 പലസ്‌തീൻകാര്‍ കൊല്ലപ്പെട്ടു. 186 പേർക്ക്‌ പരിക്കേറ്റു. കടന്നാക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 43314 ആയി. ലബനന്റെ അതിർത്തി ഗ്രാമങ്ങളിലേക്കും ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചു. Read on deshabhimani.com

Related News