ബംഗ്ലാദേശ്‌ ഭരണഘടന 
പരിഷ്കരിക്കാൻ കമീഷൻ

ali riyaz


ധാക്ക ഭരണഘടന അവലോകനം ചെയ്ത്‌ പരിഷ്കാരങ്ങൾ നിർദ്ദേശിക്കുവാനായി ഒമ്പതംഗ കമീഷനെ നിയോഗിച്ച്‌ ബംഗ്ലാദേശിലെ താൽക്കാലിക സർക്കാർ.  രാഷ്‌ട്രതന്ത്രജ്ഞനായ അലി റിയാസിന്റെ നേതൃത്വത്തിലുള്ള കമീഷൻ വിഷയത്തിൽ 90 ദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കും. ധാക്ക യൂണിവേഴ്‌സിറ്റിയിലെ നിയമവിഭാഗത്തിലെ പ്രൊഫസർമാരും അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകനും വിദ്യാർഥി പ്രതിനിധിയും ഉൾപ്പെടുന്നതാണ്‌ കമീഷൻ. ഭരണനിർവഹണത്തിൽ പൊതുജന പ്രാതിനിധ്യം ഉറപ്പാക്കുന്ന രീതിയിൽ ഭരണഘടന പരിഷ്കരിക്കുകയാണ് കമീഷനിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.   Read on deshabhimani.com

Related News