പദവിയിലെത്തുന്ന ആദ്യ വനിത; സൂസി വിൽസ് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്
ഫ്ലോറിഡ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ പ്രചാരണ മാനേജർമാരിൽ ഒരാളായിരുന്ന സൂസി വിൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ്. കൂടിക്കാഴ്ചകളടക്കം ഔദ്യോഗിക കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പ്രസിഡന്റിനെ സഹായിക്കുന്നത് ചീഫ് ഓഫ് സ്റ്റാഫാണ്. ട്രംപ് യുഎസ് പ്രസിഡന്റായി തിരിച്ചെത്തിയതോടെ ഒട്ടേറെ പുതുമുഖങ്ങളെ വൈറ്റ് ഹൗസിൽ നിയമിക്കുമെന്ന് വാർത്തയുണ്ടായിരുന്നു. സൂസിയെ സുപ്രധാന പദവിയിൽ നിയമിച്ചത് സ്ത്രീകൾക്ക് ലഭിക്കുന്ന വലിയ ബഹുമതിയാണെന്ന് ട്രംപ് പറഞ്ഞു. 2016ലും 2020ലും ട്രംപിന്റെ പ്രചാരണ സംഘത്തിൽ സൂസി ഉണ്ടായിരുന്നു. Read on deshabhimani.com