മൈക്ക് വാൾട്‌സ്‌ ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകും

photo credit:facebook


വാഷിംഗ്ടൺ>  അമേരിക്കൻ നിയുക്ത പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി റിപ്പബ്ലിക്കൻ പ്രതിനിധി മൈക്ക് വാൾട്‌സിനെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്‌. നാഷണൽ ഗാർഡിൽ കേണലായി സേവനമനുഷ്ഠിച്ച  വാൾട്ട്സ് ട്രംപിന്റെ വിശ്വസ്തനായാണ്‌ അറിയപ്പെടുന്നത്‌.  പ്രതിരോധ സെക്രട്ടറിമാരായ ഡൊണാൾഡ് റംസ്‌ഫെൽഡിന്റെയും റോബർട്ട് ഗേറ്റ്‌സിന്റെയും പ്രതിരോധ നയതന്ത്ര ഡയറക്ടറായിരുന്നു വാൾട്ട്സ്. സൈനിക ലോജിസ്റ്റിക്‌സിന് മേൽനോട്ടം വഹിക്കുന്ന ഹൗസ് ആർമ്‌ഡ്‌ സർവീസസ് സബ്കമ്മിറ്റിയുടെയും ഇന്റലിജൻസ് സെലക്ട് കമ്മിറ്റിയിലെയും ചെയർമാനുമാണ് ഇദ്ദേഹം. ചൈന ടാസ്‌ക് ഫോഴ്‌സിലെ അംഗമാണ്‌ വാൾട്ട്സ്. "ഹാർഡ് ട്രൂത്ത്സ്: തിങ്ക് ആൻഡ് ലീഡ് ലൈക്ക് എ ഗ്രീൻ ബെററ്റ്" എന്ന തലക്കെട്ടിൽ 2004ൽ പ്രസിദ്ധീകരിച്ച  പുസ്തകത്തിൽ ചൈനയുമായുള്ള യുദ്ധം തടയുന്നതിനുള്ള തന്ത്രമാണ് പറയുന്നത്‌. 2022 ലെ ഉക്രെയ്ൻ റഷ്യ യുദ്ധത്തിൽ റഷ്യൻ സേനയ്‌ക്കെതിരായി കീവിന് കൂടുതൽ ആയുധങ്ങൾ നൽകണമെന്ന് അദ്ദേഹം ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.   Read on deshabhimani.com

Related News