ദക്ഷിണ കൊറിയൻ പ്രസിഡന്റിനെതിരെ വീണ്ടും ഇംപീച്ച്‌മെന്റ് പ്രമേയം



സോൾ രാജ്യത്ത്‌ പട്ടാള നിയമം പ്രഖ്യാപിച്ച പ്രസിഡന്റ്‌ യൂൻ സുക് യോളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ഇംപീച്ച്‌മെന്റ്‌ പ്രമേയം ശനിയാഴ്‌ച വീണ്ടും ദക്ഷിണ കൊറിയൻ പാർലമെന്റിൽ അവതരിപ്പിക്കും. ഭരണകക്ഷിയായ പീപ്പിൾ പവർ പാർടി(പിപിപി)യിലെ ചില നേതാക്കൾ ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുന്നതായാണ്‌ വിവരം. കഴിഞ്ഞ ശനിയാഴ്‌ച പ്രമേയം അവതരിപ്പിച്ചപ്പോൾ പിപിപി നേതാവ് ഹാൻ ഡോങ്-ഹൂൺ ഉൾപ്പെടെ മിക്ക  ജനപ്രതിനിധികളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നതിനാലാണ്‌ പ്രസിഡന്റ്‌ യൂൻ സുക്‌ യോൾ കഷ്‌ടിച്ച്‌ രക്ഷപ്പെട്ടത്‌. പ്രസിഡന്റിനെ പുറത്താക്കാത്തതിന്റെ പേരിൽ രാജ്യത്ത്‌ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ശനിയാഴ്‌ച വീണ്ടും അവതരിപ്പിക്കുമ്പോൾ ഭരണകക്ഷി കൂടി പിന്തുണച്ചേക്കും. പാർലമെന്റിൽ പ്രതിപക്ഷ പാർടികൾക്ക് 192 സീറ്റുകളുണ്ട്. ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ കുറഞ്ഞത് എട്ട് പിപിപി അംഗങ്ങളെങ്കിലും പിന്തുണച്ചാൽ മതിയാകും. Read on deshabhimani.com

Related News