വിദ്യാർഥി പ്രക്ഷോഭം: ധാക്ക സർവകലാശാല അടച്ചു



ധാക്ക ബംഗ്ലാദേശിൽ സർക്കാരിന്റെ സംവരണനയത്തിൽ തിരുത്തൽ ആവശ്യപ്പെട്ട്‌ വിദ്യാർഥികളും യുവജനങ്ങളും നടത്തുന്ന പ്രതിഷേധത്തെ തുടർന്ന്‌ ധാക്ക സർവകലാശാല അനിശ്ചിതകാലത്തേക്ക്‌ അടച്ചു. ഒരാഴ്ചയായി നടക്കുന്ന പ്രക്ഷോഭത്തിൽ പൊലീസുമായി ഏറ്റുമുട്ടലുണ്ടായി മൂന്ന്‌ വിദ്യാർഥികളടക്കം ആറുപേർ കൊല്ലപ്പെട്ടിരുന്നു. നൂറിലേറെപ്പേർക്ക്‌ പരിക്കേറ്റു. രാജ്യത്ത്‌ സർക്കാർ ജോലികളിൽ 30 ശതമാനം 1971ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ പിൻഗാമികൾക്കാണ്‌.  പ്രതിവർഷം ശരാശരി നാലുലക്ഷം പേർ ബിരുദം പൂർത്തിയാക്കുമ്പോൾ, സർക്കാർ ജോലി ലഭിക്കുന്നത്‌ 3000 പേർക്കുമാത്രം. ഈ സാഹചര്യത്തിലാണ്‌ ധാക്ക സർവകലാശാല പ്രധാന കേന്ദ്രമാക്കി, വിദ്യാർഥികളും യുവജനങ്ങളും രാജ്യവ്യാപക പ്രക്ഷോഭം ആരംഭിച്ചത്‌. Read on deshabhimani.com

Related News