ഗാസ വംശഹത്യയിൽ ഇസ്രയേലിന് പിന്തുണ ; അമേരിക്കയില്‍ ടാറ്റയ്‌ക്കെതിരെ 
ബഹിഷ്കരണ ആഹ്വാനം



വാഷിങ്‌ടൺ ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയെ പിന്തുണയ്‌ക്കുന്നെന്ന  ആരോപണത്തിൽ ടാറ്റ ഗ്രൂപ്പിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ച്‌ അമേരിക്കയിലെ പ്രവാസി സംഘടന. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്നുള്ളവരെ പ്രതിനിധീകരിക്കുന്ന സൗത്ത്‌ ഏഷ്യൻ ലെഫ്റ്റ്‌ (സലാം) എന്ന പ്രവാസി സംഘടനയാണ്‌ "ടാറ്റ ബൈ ബൈ'  ക്യാമ്പയിനുമായി രംഗത്തെത്തിയത്‌. ടാറ്റയ്‌ക്കു കീഴിലുള്ള പ്രമുഖ ഐടി സ്ഥാപനമായ ടിസിഎസ് ഇസ്രയേൽ സർക്കാരുമായി  അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും വിവരവിനിമയവും ആയുധനിർമാണവും അടക്കമുള്ള സേവനങ്ങൾ ഇസ്രയേൽ സൈന്യത്തിന്‌ ടാറ്റ നൽകുന്നുണ്ടെന്നുമാണ്‌ ന്യൂയോർക്ക്‌ ആസ്ഥാനമായ സലാമിന്റെ ആരോപണം. 
       ടാറ്റ കൺസൾട്ടൻസിയുടെ പങ്കാളിത്തത്തിൽ ന്യൂയോർക്ക്‌ മാരത്തോൺ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ്‌ ബഹിഷ്‌കരണത്തിനുള്ള ആഹ്വാനം. മാരത്തോണില്‍ നിന്നും ടാറ്റയെ പുറത്താക്കണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആരോപണം. അമേരിക്കയിലും കാനഡയിലുമായി ടാറ്റക്ക്‌ അമ്പതിനായിരത്തോളം ജീവനക്കാരുണ്ട്‌. Read on deshabhimani.com

Related News