യുദ്ധഭീതിയിൽ 
യൂറോപ്‌ ; ഉക്രയ്‌ന്റെ 
സഖ്യകക്ഷികൾക്ക്‌ 
മുന്നറിയിപ്പുമായി റഷ്യ



സ്റ്റോക്ക്‌ഹോം അമേരിക്കൻ മിസൈൽ ഉപയോഗിച്ച്‌ റഷ്യയിലേക്ക് ഉക്രയ്‌ൻ നടത്തിയ ആക്രമണത്തിന്‌ ശക്തമായ തിരിച്ചടിയുമായി റഷ്യ എത്തിയതോടെ യുദ്ധഭീതിയിൽ യൂറോപ്‌. ഉക്രയ്‌നെ സൈനികമായി സഹായിക്കുന്ന രാജ്യങ്ങളെയും ലക്ഷ്യം വയ്‌ക്കുമെന്ന റഷ്യയുടെ പ്രഖ്യാപനവും ഭീതിയോടെയാണ്‌ യൂറോപ്യൻ രാജ്യങ്ങൾ നോക്കിക്കാണുന്നത്‌.  ഉക്രയ്‌ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പൗരൻമാർക്ക്‌ പുതിയ മാർഗ നിർദേശങ്ങളുമായി സ്വീഡനും ഫിൻലന്റും രംഗത്തെത്തി. യുദ്ധത്തെ അതിജീവിക്കുന്നതിനാവശ്യമായ മാർഗനിർദേശങ്ങളിൽ കുപ്പിവെള്ളവും സാനിറ്ററി ഉൽപന്നങ്ങളും സംഭരിക്കുന്നത് മുതൽ ഭക്ഷ്യയോഗ്യമായ ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും പരാമർശിക്കുന്നു. ഉക്രയ്‌ന്റെ 
സഖ്യകക്ഷികൾക്ക്‌ 
മുന്നറിയിപ്പുമായി റഷ്യ കഴിഞ്ഞ ദിവസം ഉക്രയ്‌നിലേക്ക്‌ തൊടുത്തത്‌ റഷ്യ പുതുതായി വികസിപ്പിച്ച ഹൈപ്പർസോണിക്‌ ബാലിസ്റ്റിക്‌ മിസൈലാണെന്ന്‌ പ്രസിഡന്റ്‌ വ്ലാദിമർ പുടിൻ. അമേരിക്കയുടെയും ബ്രിട്ടന്റെയും മിസൈലുകൾ ഉപയോഗിച്ച്‌ റഷ്യയെ ആക്രമിച്ചതിനുള്ള തിരിച്ചടിയാണിതെന്നും പുടിൻ വ്യക്തമാക്കി. റഷ്യയിൽ സംപ്രേഷണം ചെയ്‌ത റേഡിയോ പ്രസംഗത്തിലാണ്‌ പുടിന്റെ വെളിപ്പെടുത്തൽ.   Read on deshabhimani.com

Related News