മാർപാപ്പയുടേത് ഇരട്ടത്താപ്പ്: ഇസ്രയേൽ
ടെൽ അവീവ് ഗാസയിൽ കുഞ്ഞുങ്ങളെ ബോംബിട്ട് കൊല്ലുന്നത് ക്രൂരതയാണെന്ന ഫ്രാൻസിസ് മാർപാപ്പയുടെ പ്രസ്താവന ഇരട്ടത്താപ്പാണെന്ന് ഇസ്രയേൽ. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് അദ്ദേഹം പ്രതികരിക്കുന്നതെന്നും ഇസ്രയേൽ വിദേശമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ‘400 ദിവസത്തിലധികം കൈക്കുഞ്ഞിനെയടക്കം ബന്ദിയാക്കിയിരിക്കുന്ന ഹമാസ് ചെയ്യുന്നതാണ് ക്രൂരത. തീവ്രവാദത്തിനെതിരായ പോരാട്ടമാണ് ഞങ്ങൾ നടത്തുന്നത്’–- ഇസ്രയേൽ പറഞ്ഞു. ഗാസയിൽ കുഞ്ഞുങ്ങളെ ബോംബിട്ടു കൊല്ലുന്ന ഇസ്രയേൽ നടപടി യുദ്ധമല്ല, ക്രൂരതയാണെന്നായിരുന്നു മാർപാപ്പയുടെ വിമർശം. ഗാസയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ ഒരു കുടുംബത്തിലെ ഏഴ് കുട്ടികൾ കൊല്ലപ്പെട്ടതിനെപ്പറ്റി സംസാരിക്കവെ, വത്തിക്കാനിൽ യോഗത്തിൽ പങ്കെടുക്കവെയായിരുന്നു പരാമർശം. Read on deshabhimani.com