ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 58 മരണം
ഗാസ സിറ്റി ഇസ്രയേൽ ഗാസയിൽ തിങ്കളാഴ്‌ച നടത്തിയ ആക്രമണത്തിൽ 58 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ സമാധാനമേഖലയായ് പ്രഖ്യാപിച്ച അൽ മുവാസിയിലെ അഭയാർഥിക്യാമ്പിൽ മിസൈൽ പതിച്ച് എട്ടുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ രണ്ടുകുട്ടികളും ഉൾപ്പെടുന്നു. സഹായമെത്തിച്ച ട്രക്കിന് കാവൽനിന്നവരടക്കം ഒമ്പതുപേരും നുസൈറത്ത് അഭയാർഥിക്യാമ്പിലെ ആക്രമണത്തിൽ മൂന്നുപേരും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45,317 ആയി. വടക്കൻ ഗാസയിലെ കമാൽ അദ്വാൻ ആശുപത്രി ഒഴിയാനുള്ള ഇസ്രയേൽ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് ആശുപത്രിമേധാവി. 400ലധികംപേർ ആശുപത്രിയിൽ അഭയം തേടിയിട്ടുണ്ട്. നാലുവശത്തുനിന്നും ആശുപത്രിക്കുനേരെ ഇസ്രയേൽ ആക്രമണം നടത്തുന്നതിനാൽ ഇവരുടൈ ജീവന് ഭീഷണിയുണ്ടെന്നും ഡോക്ടർ ഹുസാം അബു സഫിയെ വ്യക്തമാക്കി. Read on deshabhimani.com