ലബനന്‌ 10 കോടി യൂറോ സഹായവുമായി ഫ്രാൻസ്‌



പാരിസ്‌ ഇസ്രയേൽ കടന്നാക്രമണത്തിൽ തകർച്ചയിലേക്ക്‌ നീങ്ങുന്ന ലബനന്‌ 10 കോടി യൂറോ (908 കോടി രൂപ) സഹായവാഗ്‌ദാനവുമായി ഫ്രാൻസ്‌. പാരിസിൽ നടന്ന ‘ലബനൻ സഹായ ഉച്ചകോടി’യിൽ ഫ്രാൻസ്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണിന്റേതാണ്‌ പ്രഖ്യാപനം. ഇസ്രയേൽ ആക്രമണത്തിൽ ലബനനിൽ 2500 പേർ കൊല്ലപ്പെട്ടു. പത്തുലക്ഷത്തിലധികം പേർക്ക്‌  പലായനം ചെയ്യേണ്ടി വന്നു. ലബനനും സിറിയക്കും 9.6 കോടി യൂറോ നൽകുമെന്ന്‌ ജർമനിയും ലബനന്‌ ഒരുകോടി യൂറോ നൽകുമെന്ന്‌ ഇറ്റലിയുംപ്രഖ്യാപിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News