പ്രോട്ടീൻ ​ഗവേഷണത്തിന് രസതന്ത്ര നൊബേൽ; പുരസ്‌കാരം മൂന്ന് പേർക്ക്



സ്റ്റോക്ഹോം > 2024ലെ രസതന്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജുംബർ എന്നിവർ പുരസ്കാരം പങ്കുവെച്ചു. എഐ ഉപയോഗിച്ചുള്ള പ്രോട്ടീൻ രംഗത്തെ ഗവേഷണങ്ങൾക്കാണ് പുരസ്കാരം. കംപ്യൂട്ടേഷനൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയതരം പ്രോട്ടീൻ നിർമ്മിച്ചതിനാണ് ഡേവിഡ് ബേക്കറിന് നൊബേൽ ലഭിച്ചത്. 2003ലാണ് ഡേവിഡ് ബേക്കർ എഐയുടെ സഹായത്തോടെ പുതിയ പ്രോട്ടീൻ സംയുക്തം ഉണ്ടാക്കിയത്. 2020ൽ ഡെമിസും ജോണും ചേർന്ന് ആൽഫ ഫോൾഡ് 2 എന്ന എഐ മോഡൽ പ്രോട്ടീനുകളുടെ ഘടന കൃത്യമായി നിർവചിച്ചു. ഈ കണ്ടെത്തലുകൾക്കാണ് അംഗീകാരം. ഡേവിഡ് ബേക്കറിനാണ് പുരസ്കാരത്തിന്റെ പകുതിയും ലഭിക്കുക. ബാക്കി ഭാഗം ഡെമിസ് ഹസാബിസും, ജോൺ ജംപറും ചേർന്ന് പങ്കിടും. വാഷിങ്ടൺ സർവകലാശാലയിലെ പ്രൊഫസറാണ് ഡേവിഡ് ബേക്കർ. ഡെമിസ് ഹസാബിസും, ജോൺ എം ജംപറും ലണ്ടനിലെ ഗൂഗിളിന്റെ ഡീപ്പ്മൈൻഡ് എഐ ലാബിലെ ഗവേഷകരാണ്.   Read on deshabhimani.com

Related News