വീണ്ടും മിസൈൽ വിക്ഷേപിച്ച്‌ ഉത്തര കൊറിയ



സിയോൾ> വീണ്ടും മിസൈൽ വിക്ഷേപണവുമായി ഉത്തര കൊറിയ. വ്യാഴാഴ്ച കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി യോൻഹാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചാണ്‌ റിപ്പോർട്ട്‌ പുറത്തുവന്നത്‌‌. ജൂലൈ ഒന്നിന്‌ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉത്തര കൊറിയയിൽ ആണവായുധങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ആണവശക്തി നിർമാണ നയം നടപ്പിലാക്കുമെന്ന് പ്രസിഡന്റ് കിം ജോങ് ഉൻ പറഞ്ഞിരുന്നു. നോർത്ത് കൊറിയൻ സ്ഥാപക ദിനത്തിലായിരുന്നു പ്രസിഡന്റിന്റെ പ്രഖ്യാപനം. രാജ്യത്തിന്റെ സുരക്ഷയെ മുൻനിർത്തി ആണവായുധങ്ങൾ നിർമിക്കുവാനും പ്രയോ​ഗിക്കുവാനും സന്നദ്ധരായിരിക്കണമെന്നും കിം അറിയിച്ചു. അമേരിക്കയുടെ ഭീഷണിയെ പ്രതിരോധിക്കാൻ ശക്തമായ സായുധ - സൈനീക സേനകൾ രാജ്യത്തിന് ആവശ്യമാണെന്നും കിം ജോങ് ഉൻ വ്യക്തമാക്കിയിരുന്നു.  Read on deshabhimani.com

Related News