നോത്രദാം കത്തീഡ്രൽ തുറന്നു
പാരിസ് കത്തിയമര്‍ന്ന നോത്രദാം കത്തീഡ്രൽ അഞ്ചുവർഷത്തെ പുനർനിർമാണത്തിനുശേഷം ആദ്യമായി തുറന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കത്തീഡ്രല്‍ പുതുക്കിപ്പണിതശേഷം ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ സന്ദർശിക്കുന്ന ദൃശ്യം പുറത്തുവന്നു. തീപിടിത്തത്തിൽ കത്തിയമർന്ന മേൽക്കൂര മാറ്റിസ്ഥാപിച്ചു. കരിപിടിച്ച ചുണ്ണാമ്പുകല്ലിന്റെ ചുമരുകൾ വൃത്തിയാക്കി. കത്തീഡ്രലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന നോത്രദാം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പണികഴിപ്പിച്ചത്. ഡിസംബർ ഏഴിന് കത്തീഡ്രല്‍ ആരധനയ്ക്കായി വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കും. Read on deshabhimani.com