ചൊവ്വയുടെ ഉള്ളില്‍ സമുദ്രമുണ്ടെന്ന് ഗവേഷകർ



വാഷിങ്‌ടൺ ചൊവ്വയുടെ ഉപരിതലത്തിൽനിന്ന്‌ 11.5 മുതല്‍- 20 കിലോമീറ്റർ വരെ ആഴത്തിൽ സമുദ്രസമാനമായ ജലശേഖരമുണ്ടെന്ന് ഗവേഷകർ. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്താമെന്ന പ്രതീക്ഷക്ക് പുതുജീവന്‍ പകരുന്നതാണ്  കണ്ടെത്തല്‍. കലിഫോർണിയ സർവകലാശാലയും സാൻ ഡീഗോ സ്ക്രിപ്‌സ്‌ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ്‌ ഓഷ്യാനോഗ്രാഫിയും സംയുക്തമായി നടത്തിയ പഠനത്തിന്റെ വിശദാംശം പ്രൊസീഡിങ്‌സ്‌ ഓഫ്‌ ദ നാഷണൽ അക്കാദമി ഓഫ്‌ സയൻസസ് പ്രസിദ്ധീകരിച്ചു. നാസയുടെ ഇൻസൈറ്റ്‌ ലാൻഡറിലെ ഭൂകമ്പമാപിനി ഉപയോഗിച്ച്‌ ഗ്രഹോപരിതലത്തിൽനിന്ന്‌ ശേഖരിച്ച വിവരങ്ങളാണ്‌ സംഘം വിശകലനം ചെയ്തത്‌. ചൊവ്വയുടെ അന്തരീക്ഷത്തിൽ നീരാവിയുടെ സാന്നിധ്യം നേരത്തേ കണ്ടെത്തിയിരുന്നു. Read on deshabhimani.com

Related News