ഒക്‌ടോബർ വിപ്ലവ സ്‌മരണയില്‍ ലോകം
മോസ്‌കോ മഹത്തായ ഒക്‌ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഓർമ പുതുക്കി ലോകം. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാര പുരോഗതിയിൽ പകരംവയ്‌ക്കാനില്ലാത്ത സംഭാവനയാണ് ഒക്‌ടോബർ വിപ്ലവം സമ്മാനിച്ചത്. വ്ലാദിമിർ ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കുകൾ 1917 നവംബർ ഏഴിനാണ് താൽക്കാലിക ഗവൺമെന്റിൽനിന്ന് അധികാരം പിടിച്ചെടുക്കാനായി വിപ്ലവ മുന്നേറ്റത്തിന് തുടക്കമിട്ടത്. പഴയ റഷ്യൻ കലണ്ടർ പ്രകാരം ഒക്ടോബറിൽ നടന്നതിനാലാണ് ഒക്ടോബർ വിപ്ലവം എന്നറിയപ്പെടുന്നത്. കൂടുതൽ രാജ്യങ്ങൾ സോഷ്യലിസ്റ്റ് പാത സ്വീകരിക്കാനും കൂടുതൽ മെച്ചപ്പെട്ട ലോകത്തിനായുള്ള ജനകീയ പോരാട്ടത്തിനും ഒക്‌ടോബർ വിപ്ലവം ഊർജം പകർന്നു. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആരംഭിക്കുന്നതിനും ഒക്‌ടോബർ വിപ്ലവം പ്രചോദനമായി. Read on deshabhimani.com