ഒരു തരത്തിലുമുള്ള അക്രമത്തെയും അനുകൂലിക്കുന്നില്ല: അവതാരകനെ തല്ലിയതില്‍ ഓസ്‌കര്‍ അക്കാദമി



ലോസാഞ്ചലസ്> ഒരു തരത്തിലുമുള്ള അക്രമത്തെയും അനുകൂലിക്കുന്നില്ലെന്ന് ഓസ്‌ക്കര്‍ അക്കാദമി.ഓസ്‌കര്‍ വേദിയില്‍ അവതാരകന്റെ മുഖത്തടിച്ച നടന്‍ വില്‍ സ്‌മിത്തിന്റെ നടപടിയിലാണ്  ഓസ്‌കര്‍ അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് വിശദീകരണവുമായി എത്തിയത് ട്വിറ്ററിലൂടെയാണ് അക്കാദമി പ്രതികരണം അറിയിച്ചത്.ഭാര്യ ജാഡ പിങ്കെറ്റ് സ്‌മിത്തിനെ പരിഹസിച്ച് ക്രിസ് റോക്ക് നടത്തിയ കമന്റാണ് വില്‍ സ്‌മിത്തിനെ പ്രകോപിപ്പിച്ചത്. തല്ലിയശേഷം 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ' ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്‌തു.തല മൊട്ടയടിച്ചാണ് ജാഡ സ്‌മിത്ത് ഓസ്‌കറിന് എത്തിയത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു. തലയിലെ രോമം കൊഴിയുന്ന അസുഖമാണെന്നായിരുന്നു ക്രിസ് റോക്ക് പറഞ്ഞത്. സംഭവത്തിനുശേഷം സ്‌മിത്ത് വേദിയില്‍ തന്നെ മാപ്പുപറഞ്ഞു.   Read on deshabhimani.com

Related News