നൈജീരിയയിൽ ടാങ്കർ പൊട്ടിത്തെറിച്ചു; 140 മരണം

photo credit:X


നൈജീരിയ>  വടക്കൻ നൈജീരിയയിൽ ടാങ്കർ പൊട്ടിത്തെറിച്ച്‌ 140-ലധികം പേർ മരിച്ചതായി നാഷ്‌ണൽ എമർജൻസി ഏജൻസി. ചൊവ്വാഴ്ച ജിഗാവ സംസ്ഥാനത്തെ മാജിയ പട്ടണത്തിലാണ്‌ അപകടം ഉണ്ടായത്‌. തലകീഴായി മറിഞ്ഞ ടാങ്കറിൽ നിന്നും ഇന്ധനം ശേഖരിക്കുന്നതിനിടെയാണ്‌ ടാങ്കർ പൊട്ടിത്തെറിച്ചതെന്ന്‌ നാഷ്‌ണൽ എമർജൻസി മാനേജ്‌മെന്റ്‌ ഏജൻസി വക്താവ് നൂറ അബ്ദുല്ലാഹി പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത. ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ വേണ്ടി വെട്ടിച്ചപ്പോഴാണ്‌ ടാങ്കർ മറിഞ്ഞതെന്ന്‌ പൊലീസ് അറിയിച്ചു. അപകടത്തെത്തുടർന്ന് നാട്ടുകാർ റോഡിലൂടെയും അഴുക്കുചാലുകളിലൂടെയും ഒഴുകിയ ഇന്ധനം ശേഖരിക്കുമ്പോഴായിരുന്നു അപകടം. Video: Fire incident at Majia Town, Jigawa State, people gathered around a tanker that had been involved in an accident to collect petrol. Tragically, the tanker exploded, resulting in over 90 reported fatalities and leaving 50 others hospitalized. pic.twitter.com/bU5GWqKh5s— Nigeria Stories (@NigeriaStories) October 16, 2024 Read on deshabhimani.com

Related News