പാക്കിസ്ഥാനിൽ മലിനീകരണം രൂക്ഷം; വായു നിലവാരം 2,000 കടന്നു: സ്കൂളുകൾ അടച്ചു
ഇസ്ലാമാബാദ് > പാക്കിസ്ഥാനിൽ വായുമലിനീകരണം രൂക്ഷമാകുന്നു. വായു നിലവാരം 2,000 കടന്നു. വായു നിലവാരം ഗുരുതരമായ അവസ്ഥയിലെത്തിയതോടെ സ്കൂളുകളും പാർക്കുകളും അടച്ചിടാൻ പഞ്ചാബ് സർക്കാർ നിർദേശം നൽകി. 10 ദിവസത്തേക്കാണ് അടച്ചിടുക. ലാഹോർ, ഗുജ്രൻവാല, ഫൈസലാബാദ്, മുൾട്ടാൻ, ഷൈഖുപുര, കസൂർ, നരോവാൾ, സിയാൽക്കോട്ട് തുടങ്ങിയ പ്രദേശങ്ങളിൽ നിയന്ത്രണം ബാധകമാണ്. വെള്ളിയാഴ്ച മുതലാണ് പാർക്കുകളും സ്‌കൂളുകളും അടച്ചുള്ള നിയന്ത്രണം നിലിവിൽ വന്നത്. മുൾട്ടാനിലാണ് വായു നിലവാരം ഏറെ ഗുരുതരമായ അവസ്ഥയിലെത്തിയത്. 2,135 ആണ് എയർ ക്വാളിറ്റി ഇൻഡക്സിൽ രേഖപ്പെടുത്തിയത്. ദീപാവലിക്ക് ശേഷം ഡൽഹിയിലും മുംബൈയിലും വായുമലിനീകരണ തോതും അതീവഗുരുതരമായിട്ടുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും വ്യക്തമാക്കിയിരുന്നു. ഇത് കൂടുതൽ ഗുരുതരമാകുമെന്നും മുന്നറിയിപ്പുണ്ട്. എക്യൂഐ 400 കടന്നാൽ അതീവ ഗുരുതരമെന്ന കാറ്റഗറിയിലാണ് ഉൾപ്പെടുത്തുക. Read on deshabhimani.com