സാമ്പത്തിക പ്രതിസന്ധി രൂക്ഷം; 1.5 ലക്ഷം ജോലികൾ നിർത്തലാക്കി പാക്കിസ്ഥാൻ



ഇസ്‍ലാമാബാദ്> സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഒന്നര ലക്ഷം സർക്കാർ ജോലികൾ നിർത്തലാക്കി പാക്കിസ്ഥാൻ.  ഭരണച്ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായാണ്‌ പാക്കിസ്ഥാന്റെ പുതിയ നീക്കം. 150,000 സർക്കാർ തസ്തികകൾ നിർത്തലാക്കൽ, ആറ് മന്ത്രാലയങ്ങൾ അടച്ചുപൂട്ടൽ, രണ്ട് മന്ത്രാലയങ്ങൾ ലയിപ്പിക്കൽ എന്നിവയാണ്‌ ഭരണച്ചെലവ് കുറയ്ക്കുന്നതിനായി  പാകിസ്ഥാൻ  സ്വീകരിച്ചിരിക്കുന്ന നടപടികൾ.   ചെലവുകൾ വെട്ടിക്കുറയ്ക്കാനും നികുതി, ജിഡിപി അനുപാതം വർധിപ്പിക്കുക കൃഷി, റിയൽ എസ്റ്റേറ്റ് തുടങ്ങിയ പാരമ്പര്യേതര മേഖലകൾക്ക് നികുതി ഏർപ്പെടുത്തുക തുടങ്ങി നിരവധി നടപടികൾ സ്വീകരിക്കുന്നതായി പാകിസ്ഥാൻ പ്രഖ്യാപിച്ചു .  സാമ്പത്തികബുദ്ധിമുട്ടുകൾ നേരിടുന്ന പാക്കിസ്ഥാന്‌ ഐഎംഎഫ്‌ സാമ്പത്തിക സഹായ പാക്കേജ്‌ അനുവദിച്ചിരുന്നു. സെപ്തംബർ 26 ന് അതിന്റെ ആദ്യ ഗഡുവായി 1 ബില്യൺ ഡോളർ നൽകുകയും ചെയ്തു.   നികുതി വരുമാനം കൂട്ടുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് ഐഎംഎഫുമായി ചർച്ചയ്ക്കുശേഷം മടങ്ങിയെത്തിയ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് പറഞ്ഞു. അതിനാൽ നികുതി അടക്കാത്ത വ്യക്തികൾക്ക് ഇനി വസ്തുവോ വാഹനമോ വാങ്ങാൻ അനുവാദമില്ലെന്നും ഔറംഗസേബ് പ്രഖ്യാപിച്ചു.   Read on deshabhimani.com

Related News