ഇമ്രാൻ ഖാനെതിരെ അവിശ്വാസ വോട്ടെടുപ്പ് അനുവദിച്ചില്ല; സഭ പിരിഞ്ഞു
ഇസ്ലാമാബാദ് > പാകിസ്‌താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ സ്‌പീക്കര്‍ വോട്ടെടുപ്പ് അനുവദിച്ചില്ല. ഏപ്രിൽ 25വരെ വോട്ടെടുപ്പ് അനുവദിക്കാനാകില്ലെന്നും ദേശീയ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും ഡെപ്യൂട്ടി സ്‌പീക്കർ വ്യക്തമാക്കി. പ്രതിപക്ഷാംഗങ്ങൾ സഭയ്ക്കുള്ളിൽ പ്രതിഷേധിച്ചു. പിന്നാലെ സഭ പിരിഞ്ഞു; സ്‌പീക്കർ ഇറങ്ങിപ്പോയി. പിന്നാലെ ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ പ്രസിഡന്റിനോട് ശുപാര്‍ശ ചെയ്‌തതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. Read on deshabhimani.com