തെരഞ്ഞെടുപ്പ്‌ 
നടത്താൻപോലും 
പണമില്ലെന്ന്‌ 
പാക്‌ മന്ത്രി



ഇസ്ലാമാബാദ്‌ തെരഞ്ഞെടുപ്പ്‌ നടത്താൻപോലും ധനമന്ത്രാലയത്തിന്റെ കൈയിൽ  പണമില്ലെന്ന്‌  പാക്‌ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്‌ പറഞ്ഞു. രണ്ട്‌ ദശകമായി പാക്കിസ്ഥാൻ നേരിട്ടിട്ടുള്ളതിൽവച്ച്‌ ഏറ്റവും വലിയ പ്രതിസന്ധിയാണ്‌ ഇപ്പോഴത്തേത്‌.  പ്രളയത്തിനൊപ്പം കൂടിവരുന്ന ഭീകരവാദ പ്രവർത്തനങ്ങളും രാജ്യത്തെ സാമ്പത്തികത്തകർച്ചയിലേക്ക്‌ തള്ളിവിട്ടു.  ഇപ്പോൾ തെരഞ്ഞെടുപ്പ്‌ നടത്താൻ ഫണ്ട്‌ നൽകാനാകില്ലെന്നും ആസിഫ്‌ അറിയിച്ചു. Read on deshabhimani.com

Related News