പാരീസ് ഇനി പ്രണയ നഗരമല്ല; പട്ടികയിൽ ഒന്നാമതായി മൗയി
മെക്സികോ > പ്രണയ നഗരമെന്ന പേര് നഷ്ടമായി പാരീസ്. ദീർഘകാലമായി പ്രണയത്തിൻ്റെ നഗരം എന്ന വിശേഷണം പാരീസിനുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും റൊമാൻ്റിക് ഡെസ്റ്റിനേഷനുകൾ തിരിച്ചറിയുന്നതിനായി ടോക്കർ റിസർച്ചും ഫൺജെറ്റ് വെക്കേഷനും ചേർന്ന് 2,000 അമേരിക്കക്കാരിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. മിക്ക അമേരിക്കൻ ദമ്പതികളും സ്വപ്ന നഗരിയായി മറ്റൊരു സ്ഥലമാണ് സർവേയിൽ തെരഞ്ഞെടുത്തത്. മൗയി, ഹവായ് റൊമാൻ്റിക് ഗേറ്റ് വേയായി തെരഞ്ഞെടുത്തതോടെയാണ് പാരീസിന് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. 34 ശതമാനം വോട്ട് മൗയിക്ക് ലഭിച്ചപ്പോൾ 33 ശതമാനം വോട്ടാണ് പാരീസിന് ലഭിച്ചത്. Read on deshabhimani.com