പ്രകോപനപരമായ ഉള്ളടക്കം: ഇന്ത്യൻ ചാനലുകൾ നിരോധിക്കണമെന്ന്‌ ബംഗ്ലാദേശിൽ ഹർജി



ധാക്ക > രാജ്യത്ത്‌ ഇന്ത്യൻ ടി വി ചാനലുകളുടെയെല്ലാം സംപ്രേഷണം നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബംഗ്ലാദേശ്‌ ഹൈക്കോടതിയിൽ ഹർജി. ബംഗ്ലാദേശിന്റെ സംസ്കാരത്തിനെതിരായതും യുവജനങ്ങളെ വഴിതെറ്റിക്കുന്നതുമായ വാർത്തകളും ആശയങ്ങളും പ്രചരിപ്പിക്കുന്നു എന്ന്‌ കാണിച്ചാണ്‌ അഭിഭാഷകനായ എക്ലാസ്‌ ഉദ്ദിൻ ഭുയ്യൻ ഹർജി സമർപ്പിച്ചത്‌. മുഹമ്മദ്‌ യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിലെത്തിയതുമുതൽ ബംഗ്ലാദേശ്‌–- ഇന്ത്യ ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണ്‌. രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാദേശ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്ത സന്യാസി ചിന്മയ്‌ കൃഷ്ണ ദാസിന്റെ ജാമ്യഹർജി വാദംകേൾക്കാൻ ജനുവരി രണ്ടിലേക്ക്‌ മാറ്റി. കൃഷ്ണ ദാസിനുവേണ്ടി അഭിഭാഷകർ ഹാജരാകാത്തതിനാലാണിത്‌. അഭിഭാഷകസംഘത്തിന്റെ ഭീഷണി ഭയന്നാണ്‌ കൃഷ്ണ ദാസിനുവേണ്ടി ആരും ഹാജരാകാത്തതെന്ന്‌ അദ്ദേഹത്തിന്റെ സഹായികൾ പറഞ്ഞു. Read on deshabhimani.com

Related News