ഹീലിയം ചോർച്ച : പൊളാരിസ്‌ ദൗത്യം ഇന്നത്തേക്ക്‌ മാറ്റി



ഫ്ളോറിഡ ഹീലിയം ചോർച്ച കണ്ടതിനെ തുടർന്ന്‌ സ്‌പേയ്‌സ്‌ എക്‌സിന്റെ പൊളാരിസ്‌ ഡോൺ ദൗത്യം മാറ്റി വച്ചു. വിക്ഷേപണം ബുധനാഴ്‌ച ഉണ്ടാകുമെന്ന്‌ സ്‌പേയ്‌സ്‌ എക്‌സ്‌ അറിയിച്ചു. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേയ്‌സ്‌ സെന്ററിൽ നിന്ന്‌ ചൊവ്വാഴ്‌ചായയിരുന്നു വിക്ഷേപണം നിശ്‌ചയിച്ചിരുന്നു. ഭൂമിയിൽ നിന്ന്‌ 800 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിൽ  നാല്‌ പേരടങ്ങുന്ന പേടകത്തെ എത്തിക്കുകയാണ് ലക്ഷ്യം. അഞ്ച്‌ ദിവസം പ്രത്യേക ഭ്രമണപഥത്തിൽ ഭൂമിയെ വലം വച്ച്‌ 40 പരീക്ഷണങ്ങൾ നടത്താനാണ്‌ പദ്ധതി. മിഷൻ കമാൻഡർ ജേർഡ്‌ ഐസക്ക്‌ മാൻ,  മിഷൻ പൈലറ്റ്‌ സ്‌കോട്ട്‌ പൊറ്റിറ്റ്, മിഷൻ സ്‌പെഷ്യലിസ്‌റ്റുകളായ അന്ന മേനോൻ, സാറാഗില്ലിസ്‌  എന്നിവരാണ്‌ ദൗത്യത്തിലുള്ളത്‌. മെഡിക്കൽ ഓഫീസർ ആയ അന്ന മേനോന്റെ ഭർത്താവ്‌  ഡോ. അനിൽമേനോന്‌ കേരളവുമായി ബന്ധമുണ്ട്‌. അനിലിന്റെ അച്ഛൻ ശങ്കരമേനോൻ വർഷങ്ങൾക്ക്‌ മുൻപ്‌ യുഎസിൽ കുടിയേറിയ മലയാളിയാണ്‌. നാസയിലെ ബഹിരാകാശ ശാസ്‌ത്രജ്‌ഞനാണ്‌ അനിൽ. Read on deshabhimani.com

Related News