പ്രബോവോ സുബിയാന്തോ ഇൻഡോനേഷ്യൻ 
പ്രസിഡന്റായി ചുമതലയേറ്റു

photo credit: facebook


ജക്കാർത്ത> ഇൻഡോനേഷ്യയുടെ എട്ടാമത്തെ പ്രസിഡന്റായി പ്രബോവോ സുബിയാന്തോ ചുമതലയേറ്റു. മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കപ്പെട്ട മുൻ പ്രത്യേക സേന കമാൻഡറായ പ്രബോവോ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്‌. മനുഷ്യാവകാശ ലംഘനം നടത്തിയെന്നാരോപിച്ച്‌ അമേരിക്ക സുബിയാന്തോക്കെതിരെ യാത്രാനിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട്‌ പിൻവലിച്ചു. 2014ലും 2019ലും പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിച്ചിരുന്നു. തലസ്ഥാനമായ ജക്കാർത്തയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നാൽപതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. Read on deshabhimani.com

Related News