വിമാനത്തിൽ നിന്ന്‌ ഇറങ്ങുന്നതിനിടെ അപകടം; പാക്കിസ്ഥാൻ പ്രസിഡന്റിന്‌ പരിക്ക്‌

photo credit;X


കറാച്ചി> പാക്കിസ്ഥാൻ പ്രസിഡന്റ്‌ ആസിഫ് അലി സർദാരിയുടെ കാലിന്‌ പരിക്ക്‌. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചായിരുന്നു അപകടം. വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ്‌ കാലിന്‌ പരിക്ക്‌ പറ്റിയത്‌. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹത്തിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിക്കിനെ തുടർന്ന് അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയതായി രാഷ്ട്രപതി ഭവനിൽ നിന്നുള്ള പ്രസ്താവനയിൽ പറഞ്ഞു. നാലാഴ്ചത്തേക്ക്  വിശ്രമം വേണമെന്ന്‌ ഡോക്ടർമാർ നിർദ്ദേശിച്ചു. 69 കാരനായ സർദാരിക്ക്‌ കുറച്ചു വർഷങ്ങളായി ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പാക്കിസ്ഥാൻ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. 2023 മാർച്ചിൽ യുഎഇയിൽ അദ്ദേഹം ഒരു നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 2022-ൽ, നെഞ്ചിലെ അണുബാധ മൂലം അദ്ദേഹത്തെ ഒരാഴ്ച കറാച്ചിയിലെ ഡോ.സിയാവുദ്ദീൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  President #AsifAliZardari fractured his feet while alighting from his aircraft in Dubai and has been advised to rest for four weeks, the President House announced.He was on a private visit.He and President #JoeBiden, despite their age and frail health, do not wish to call it… pic.twitter.com/oIIVKfghwN— Shafek Koreshe (@shafeKoreshe) October 31, 2024 Read on deshabhimani.com

Related News