വൈദികരുടെ ലൈംഗികാതിക്രമം: അതിജീവിതകൾക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനമായി ലോസാഞ്ചലസ് അതിരൂപത
ലോസ് ഏഞ്ചൽസ് > വൈദികരുടെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ അതിജീവിതകൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനവുമായി ലോസ് ഏഞ്ചൽസ് അതിരൂപത. 1353 പരാതിക്കാർക്കായി 880 മില്യൺ ഡോളർ നൽകുമെന്നാണ് ലോസ് ഏഞ്ചൽസ് കത്തോലിക്കാ അതിരൂപത അറിയിച്ചിട്ടുള്ളത്. തുക പരാതികാർക്ക് ചെറിയൊരു ആശ്വാസമാകും എന്ന് പറഞ്ഞാണ് ആർച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് ബുധനാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. കാലിഫോർണിയയിലെ നിയമത്തിന് പിന്നാലെ വലിയ രീതിയിൽ കത്തോലിക്കാ സഭാ സ്ഥാപനങ്ങൾ പാപ്പരായതായുള്ള ഹർജികൾ ഫയൽ ചെയ്യുന്നതിനിടയിലാണ് ലോസ് ഏഞ്ചൽസ് അതിരൂപതയുടെ തീരുമാനം. Read on deshabhimani.com