സൈനിക സഹകരണം ശക്തമാക്കാൻ റഷ്യയും ഉത്തര കൊറിയയും
മോസ്‌കോ > റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള സൈനിക സഹകരണം ശക്തമാകുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രി ആന്ദ്രേ ബെലോസോവ്. ഉത്തരകൊറിയൻ സന്ദർശനത്തിനിടെയാണ് ആന്ദ്രേ ബെലോസോവ് ഇക്കാര്യം പറഞ്ഞത്. ഉക്രേനിയൻ സൈനികർ കടന്നുകയറ്റം നടത്തിയ റഷ്യയുടെ കുർസ്ക് മേഖലയിലേക്ക് റഷ്യൻ സൈന്യത്തെ സഹായിക്കാൻ ഉത്തരകൊറിയ ആയിരക്കണക്കിന് സൈനികരെ അയച്ചതായി അമേരിക്ക ആരോപിച്ചു. റഷ്യ ഈ ആരോപണം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. വെള്ളളിയാഴ്‌ച നടന്ന ചർച്ചയ്ക്കുശേഷം റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള സൈനിക മേഖലയിലെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് ബെലൂസോവ് പറഞ്ഞു. ഉത്തര കൊറിയയുടെ സൈനിക, രാഷ്ട്രീയ നേതൃത്വവുമായി ബെലോസോവ് ചർച്ച നടത്തുമെന്ന് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. Read on deshabhimani.com