ബ്രസീലിൽ വിമാനാപകടം; 61 മരണം

Video Grabbed Image


സാവോ പോളോ > ബ്രസീലിലെ സാവോ പോളോയിലുണ്ടായ വിമാനപകടത്തിൽ 61 പേർ കൊല്ലപ്പെട്ടു. ബ്രസീലിലെ തെക്കൻ സംസ്ഥാനമായ പരാനയിലെ കാസ്‌കാവലിൽ നിന്ന് സാവോ പോളോയിലെ ഗ്വാറുൾഹോസ് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഇരട്ട എഞ്ചിൻ ടർബോപ്രോപ്പ് വിമാനമാണ്‌ അപകടത്തിൽ പെട്ടത്‌. അപകടത്തെ തുടർന്ന്‌ വിൻഹെഡൊ എന്ന സ്ഥലത്ത്‌ വിമാനം പതിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്‌. 57 യാത്രക്കാരും നാല്‌ ജീവനക്കാരുമായി പോകുന്ന എടിആർ 72-500 വിമാനമാണ്‌ അപകടത്തിൽ പെട്ടത്‌. വിമാനത്തിലുണ്ടായിരുന്ന ആർക്കും രക്ഷപ്പെടാനായില്ല എന്ന്‌ പ്രാദേശിക ഭരണകൂടം അറിയിച്ചു. വിമാനപകടത്തിൽ ജീവൻ നഷ്‌ടമായവരുടെ വിയോഗത്തിൽ ബ്രസീൽ പ്രസിഡന്റ്‌ ലുല ഡി സിൽവ അനുശോചനം രേഖപ്പെടുത്തി. മൂന്ന്‌ ദിവസത്തെ ദുഃഖാചരണത്തിന്‌ സാവോ പോളോ ഗവർണർ ആഹ്വാനം ചെയ്തു. അപകടത്തെ തുടർന്ന്‌ ഫ്ലൈറ്റ്‌ റെക്കോർഡുകൾ വീണ്ടൈടുത്തതായി അധികൃതർ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്ന്‌ ഫ്രഞ്ച്‌–-ഇറ്റാലിയൻ വിമാനകമ്പനിയായ എടിആർ അറിയിച്ചിട്ടുണ്ട്‌. ജനവാസ മേഖലയിലാണ് വിമാനം വന്ന്‌ പതിച്ചതെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തിൽ പ്രദേശത്തെ ഒരു വീടിന്‌ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News