നിർമിതബുദ്ധിയിൽ തിരയാന്‍ 
സെര്‍ച്ച്ജിപിടി



വാഷിങ്‌ടൺ ലോകത്താദ്യമായി നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ ആദ്യ സെര്‍ച്ച് എന്‍ജിന്‍ അവതരിപ്പിച്ച് ഓപ്പൺഎഐ. സെര്‍ച്ച്ജിപിടി എന്നാണ് പേര്. തുടക്കത്തില്‍ പരിമിതമായ തോതിലുള്ള സേവനമാണ് ലഭ്യമാകുക.  ഓണ്‍ലൈന്‍ സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ​ഗൂ​ഗിളിന് സെര്‍ച്ച്ജിപിടി വെല്ലുവിളിയാകുമെന്നാണ് റിപ്പോര്‍ട്ട്. സെര്‍ച്ച് എഞ്ചിന്‍ തുറക്കുമ്പോള്‍ എന്താണ് തിരയുന്നതെന്ന ചോദ്യമുള്ള വലിയ ടെക്‌സ്റ്റ് ബോക്‌സ് കാണാം. സാധാരണ സെർച്ച്‌ എൻജിനുകളിൽനിന്ന്‌ വിഭിന്നമായി തിരയുന്ന വിവരത്തെക്കുറിച്ചുള്ള ലഘുവിവരണം  സെർച്ച്‌ജിപിടി നൽകും. തുടര്‍ചോദ്യങ്ങള്‍ ഉന്നയിക്കാനും അവസരമുണ്ടാകും. തിരയുന്ന ചോദ്യത്തിന്റെ ഉത്തരം ഇന്റർനെറ്റിൽനിന്ന്‌ മനസിലാക്കി ലഘുവിവരണമായി നല്‍കുന്ന രീതിയിലാണ് സെർച്ച്‌ജിപിടി സജ്ജീകരിച്ചത്‌. നിലവില്‍ പതിനായിരത്തോളം പേര്‍ക്ക് മാത്രമാണ് സെര്‍ച്ച്ജിപിടി സേവനം ലഭിക്കുന്നത്. Read on deshabhimani.com

Related News