ഹസീനയ്ക്കെതിരെ തസ്ലീമ നസ്റിൻ



ന്യൂഡൽഹി ബം​ഗ്ലാദേശിൽ ജനകീയ മുന്നേറ്റത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ച് രാജ്യം വിടേണ്ടിവന്ന ഷെയ്ഖ് ഹസീനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യയിൽ പ്രവാസ ജീവിതം നയിക്കുന്ന ബം​​ഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിൻ. "മരണക്കിടക്കയിലുള്ള  അമ്മയെകാണാൻ  1999ൽ  ബംഗ്ലാദേശിലെത്തിയ എന്നെ ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താൻ വേണ്ടി   ഹസീന  രാജ്യത്തുനിന്ന് പുറത്താക്കി. ഇന്ന് ഹസീനയെ രാജ്യംവിടാൻ നിര്‍ബന്ധിതമാക്കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിലും അതേ ഇസ്ലാമിസ്റ്റുകളുണ്ട്. ഹസീന ഇസ്ലാമിസ്റ്റുകളെ വളരാൻ അനുവദിച്ചു. പാകിസ്ഥാനെ പോലെയാകരുത് ബം​ഗ്ലാദേശ്. സൈനിക ഭരണമുണ്ടാകാൻപാടില്ല. ' തസ്ലീമ സമൂ​​ഹമാധ്യമത്തിൽ കുറിച്ചു.   Read on deshabhimani.com

Related News