ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട്‌ റദ്ദാക്കും ; യു എൻ സംഘം ബംഗ്ലാദേശിൽ



ധാക്ക മുൻ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട്‌ റദ്ദാക്കാൻ ബംഗ്ലാദേശ്‌ ഇടക്കാല സർക്കാർ. ഹസീനയുടെ മന്ത്രിസഭയിൽ ഉണ്ടായിരുന്നവരുടേതും എംപിമാരുടേതുമടക്കം എല്ലാ നയതന്ത്ര പാസ്‌പോർട്ടുകളും റദ്ദാക്കും. ഇക്കാര്യം പാസ്‌പോർട്ട്‌ വകുപ്പിനെ അറിയിച്ചു. ഔദ്യോഗിക അറിയിപ്പ്‌ ഉണ്ടായിട്ടില്ല. അതിനിടെ, ഹസീന സർക്കാരിന്റെ പതനത്തിന്‌ മുമ്പും ശേഷവുമുണ്ടായ പ്രക്ഷോഭത്തിൽ 650ൽ അധികം പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി യു എൻ സംഘം വ്യാഴാഴ്ച ബംഗ്ലാദേശിലെത്തി. ഒരാഴ്ച നീളുന്ന സന്ദർശനത്തിൽ മനുഷ്യാവകാശ സംഘടനകൾ, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ഷെയ്‌ഖ്‌ ഹസീനയ്ക്കെതിരായ വംശഹത്യാ കേസുകളിൽ ബംഗ്ലാദേശിന്റെ അന്തർദേശീയ ക്രൈംസ്‌ ട്രൈബ്യൂണൽ അന്വേഷണം തുടങ്ങി. Read on deshabhimani.com

Related News